Home / Malayalam / Malayalam Bible / Web / 1 Chronicles

 

1 Chronicles, Chapter 8

  
1. ബെന്യാമീന്‍ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും
  
2. നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.
  
3. ബേലയുടെ പുത്രന്മാര്‍അദ്ദാര്‍, ഗേരാ,
  
4. അബീഹൂദ്, അബീശൂവ, നയമാന്‍ , അഹോഹ്,
  
5. ഗേരാ, ശെഫൂഫാന്‍ , ഹൂരാം.
  
6. ഏഹൂദിന്റെ പുത്രന്മാരോ--അവര്‍ ഗേബനിവാസികളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാര്‍; അവര്‍ അവരെ മാനഹത്തിലേക്കു പിടിച്ചുകൊണ്ടുപോയി;
  
7. നയമാന്‍ അഹീയാവു, ഗേരാ എന്നിവരെ തന്നേ അവന്‍ പിടിച്ചു കൊണ്ടുപോയി--പിന്നെ അവന്‍ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.
  
8. ശഹരയീം തന്റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ് ദേശത്തു പുത്രന്മാരെ ജനിപ്പിച്ചു.
  
9. അവന്‍ തന്റെ ഭാര്യയായ ഹോദേശില്‍ യോബാബ്, സിബ്യാവു, മേശാ, മല്‍ക്കാം,
  
10. യെവൂസ്, സാഖ്യാവു, മിര്‍മ്മാ എന്നിവരെ ജനിപ്പിച്ചു. ഇവര്‍ അവന്റെ പുത്രന്മാരായി പിതൃഭവനങ്ങള്‍ക്കു തലവന്മാര്‍ ആയിരുന്നു.
  
11. ഹൂശീമില്‍ അവന്‍ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.
  
12. എല്പയലിന്റെ പുത്രന്മാര്‍ഏബെര്‍, മിശാം, ശേമെര്‍; ഇവന്‍ ഔനോവും ലോദും അതിനോടു ചേര്‍ന്ന പട്ടണങ്ങളും പണിതു;
  
13. ബെരീയാവു, ശേമ--ഇവര്‍ അയ്യാലോന്‍ നിവാസികളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരായിരുന്നു ഗത്ത് നിവാസികളെ ഔടിച്ചുകളഞ്ഞു--;
  
14. അഹ്യോ, ശാശക്, യെരോമോത്ത്,
  
15. സെബദ്യാവു, അരാദ്, ഏദെര്‍, മീഖായേല്‍,
  
16. യിശ്പാ, യോഹാ; എന്നിവര്‍ ബെരീയാവിന്റെ പുത്രന്മാര്‍.
  
17. സെബദ്യാവു, മെശുല്ലാം, ഹിസ്കി, ഹെബെര്‍,
  
18. യിശ്മെരായി, യിസ്ളീയാവു, യോബാബ് എന്നിവര്‍
  
19. എല്പയലിന്റെ പുത്രന്മാര്‍. യാക്കീം, സിക്രി,
  
20. സബ്ദി, എലിയേനായി, സില്ലെഥായി,
  
21. എലീയേര്‍, അദായാവു, ബെരായാവു, ശിമ്രാത്ത് എന്നിവര്‍ ശിമിയുടെ പുത്രന്മാര്‍;
  
22. യിശ്ഫാന്‍ , ഏബെര്‍, എലീയേല്‍,
  
23. , 24 അബ്ദോന്‍ , സിക്രി, ഹാനാന്‍ , ഹനന്യാവു,
  
24. ഏലാം, അന്ഥോഥ്യാവു, യിഫ്ദേയാ, പെനൂവേല്‍ എന്നിവര്‍ ശാശക്കിന്റെ പുത്രന്മാര്‍.
  
25. ശംശെരായി, ശെഹര്‍യ്യാവു, അഥല്യാവു,
  
26. യാരെശ്യാവു, എലീയാവു, സിക്രി എന്നിവര്‍ യെരോഹാമിന്റെ പുത്രന്മാര്‍.
  
27. ഇവര്‍ തങ്ങളുടെ തലമുറകളില്‍ പിതൃഭവനങ്ങള്‍ക്കു തലവന്മാരും പ്രധാനികളും ആയിരുന്നു; അവര്‍ യെരൂശലേമില്‍ പാര്‍ത്തിരുന്നു.
  
28. ഗിബെയോനില്‍ ഗിബെയോന്റെ പിതാവായ യെയീയേലും--അവന്റെ ഭാര്യെക്കു മയഖാ എന്നു പേര്‍--
  
29. അവന്റെ ആദ്യജാതന്‍ അബ്ദോന്‍ , സൂര്‍, കീശ്, ബാല്‍, നാദാബ്,
  
30. ഗെദോര്‍, അഹ്യോ, സേഖെര്‍ എന്നിവരും പാര്‍ത്തു.
  
31. മിക്ളോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമില്‍ തങ്ങളുടെ സഹോദരന്മാര്‍ക്കെതിരെ പാര്‍ത്തു.
  
32. നേര്‍ കീശിനെ ജനിപ്പിച്ചു, കീശ് ശൌലിനെ ജനിപ്പിച്ചു, ശൌന്‍ യോനാഥാനെയും മല്‍ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
  
33. യോനാഥാന്റെ മകന്‍ മെരീബ്ബാല്‍; മെരീബ്ബാല്‍ മീഖയെ ജനിപ്പിച്ചു.
  
34. മീഖയുടെ പുത്രന്മാര്‍പീഥോന്‍ , മേലെക്, തരേയ, ആഹാസ്.
  
35. ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു;
  
36. അവന്റെ മകന്‍ രാഫാ; അവന്റെ മകന്‍ ഏലാസാ;
  
37. അവന്റെ മകന്‍ ആസേല്‍; ആസേലിന്നു ആറു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവരുടെ പേരുകളാവിതുഅസ്രീക്കാം, ബൊഖ്രൂം, യിശ്മായേല്‍, ശെര്‍യ്യാവു, ഔബദ്യാവു, ഹാനാന്‍ . ഇവര്‍ എല്ലാവരും ആസേലിന്റെ പുത്രന്മാര്‍.
  
38. അവന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാര്‍അവന്റെ ആദ്യജാതന്‍ ഊലാം; രണ്ടാമന്‍ യെവൂശ്, മൂന്നാമന്‍ എലീഫേലെത്ത്.
  
39. ഊലാമിന്റെ പുത്രന്മാര്‍ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവര്‍ക്കും അനേകം പുത്രന്മാരും പൌത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പതു. ഇവര്‍ എല്ലാവരും ബെന്യാമീന്യസന്തതികള്‍.