34. പിന്നെയും ശൌല്‍നിങ്ങള്‍ ജനത്തിന്റെ ഇടയില്‍ എല്ലാടവും ചെന്നു അവരോടു ഔരോരുത്തന്‍ താന്താന്റെ കാളയെയും ആടിനെയും എന്റെ അടുക്കല്‍ കൊണ്ടുവന്നു ഇവിടെവെച്ചു അറുത്തു തിന്നു കൊള്‍വിന്‍ ; രക്തത്തോടെ തിന്നുന്നതിനാല്‍ യഹോവയോടു പാപം ചെയ്യരുതു എന്നു പറവിന്‍ എന്നു കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്നു രാത്രി കൊണ്ടുവന്നു അവിടെവെച്ചു അറുത്തു.