45. എന്നാല്‍ ജനം ശൌലിനോടുയിസ്രായേലില്‍ ഈ മഹാരക്ഷ പ്രവര്‍ത്തിച്ചിരിക്കുന്ന യോനാഥാന്‍ മരിക്കേണമോ? ഒരിക്കലും അരുതു; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവന്‍ ഇന്നു ദൈവത്തോടുകൂടെയല്ലോ പ്രവര്‍ത്തിച്ചിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ വീണ്ടെടുത്തു; അവന്‍ മരിക്കേണ്ടിവന്നതുമില്ല.