46. യഹോവ ഇന്നു നിന്നെ എന്റെ കയ്യില്‍ ഏല്പിക്കും; ഞാന്‍ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാന്‍ ഇന്നു ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയാക്കും; യിസ്രായേലില്‍ ഒരു ദൈവം ഉണ്ടെന്നു സര്‍വ്വഭൂമിയും അറിയും.