9. അപ്പോള്‍ പുരോഹിതന്‍ ഏലാ താഴ്വരയില്‍വെച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാള്‍ ഏഫോദിന്റെ പുറകില്‍ ഒരു ശീലയില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നു; അതു വേണമെങ്കില്‍ എടുത്തുകൊള്‍ക; അതല്ലാതെ വേറെ ഒന്നുമില്ല എന്നു പറഞ്ഞു. അതിന്നു തുല്യം മറ്റൊന്നുമില്ല; അതു എനിക്കു തരേണം എന്നു ദാവീദ് പറഞ്ഞു.