10. യഹോവ ഇന്നു ഗുഹയില്‍വെച്ചു നിന്നെ എന്റെ കയ്യില്‍ ഏല്പിച്ചിരുന്നു എന്നു നിന്റെ കണ്ണാലെ കാണുന്നുവല്ലോ; നിന്നെ കൊല്ലുവാന്‍ ചിലര്‍ പറഞ്ഞെങ്കിലും ഞാന്‍ ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഞാന്‍ കയ്യെടുക്കയില്ല; അവന്‍ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാന്‍ പറഞ്ഞു.