24. വെപ്പുകാരന്‍ കൈക്കുറകും അതിന്മേല്‍ ഉള്ളതും കൊണ്ടുവന്നു ശൌലിന്റെ മുമ്പില്‍വെച്ചു. നിനക്കായി സൂക്ഷിച്ചു വെച്ചിരിക്കുന്നതു ഇതാ; തിന്നുകൊള്‍ക; ഞാന്‍ ഉത്സവത്തിന്നു ആളുകളെ ക്ഷണിച്ചിട്ടുണ്ടു എന്നു പറഞ്ഞുകൊണ്ടു ഇതു ഉത്സവത്തിന്നു വേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു എന്നു ശമൂവേല്‍ പറഞ്ഞു. അങ്ങനെ ശൌല്‍ അന്നു ശമൂവേലിനോടു കൂടെ ഭക്ഷണം കഴിച്ചു.