13. ഇങ്ങനെ രെഹബെയാംരാജാവു യെരൂശലേമില്‍ തന്നെത്താന്‍ ബലപ്പെടുത്തി വാണു. വാഴ്ച തുടങ്ങിയപ്പോള്‍ രെഹബെയാമിന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന്നു യിസ്രായേലിന്റെ സകലഗോത്രങ്ങളില്‍നിന്നും തിരഞ്ഞെടുത്ത നഗരമായ യെരൂശലേമില്‍ അവന്‍ പതിനേഴു സംവത്സരം വാണു. അവന്റെ അമ്മെക്കു നയമാ എന്നു പേര്‍. അവള്‍ അമ്മോന്യസ്ത്രീ ആയിരുന്നു.