9. അതതു പട്ടണത്തില്‍ പാര്‍ക്കുംന്ന നിങ്ങളുടെ സഹോദരന്മാര്‍ വിവിധരക്തപാതകങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും ചട്ടങ്ങളെയും വിധികളെയും സംബന്ധിച്ചു ഏതൊരു വ്യവഹാരവും നിങ്ങളുടെ മുമ്പാകെ കൊണ്ടുവന്നാല്‍, അവര്‍ യഹോവയോടു അകൃത്യം ചെയ്തിട്ടു നിങ്ങളുടെമേലും നിങ്ങളുടെ സഹോദരന്മാരുടെമേലും ക്രോധം വരാതിരിക്കേണ്ടതിന്നു നിങ്ങള്‍ അവര്‍ക്കും ബുദ്ധിയുപദേശിച്ചുകൊടുക്കേണം; നിങ്ങള്‍ കുറ്റക്കാരാകാതിരിക്കേണ്ടതിന്നു അങ്ങനെ ചെയ്തുകൊള്‍വിന്‍ .