9. പിന്നെ അവന്‍ അഹസ്യാവെ അന്വേഷിച്ചു; അവന്‍ ശമര്‍യ്യയില്‍ ഒളിച്ചിരിക്കയായിരുന്നു; അവര്‍ അവനെ പിടിച്ചു യേഹൂവിന്റെ അടുക്കല്‍ കൊണ്ടുവന്നു കൊന്നു; പൂര്‍ണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ മകനല്ലോ എന്നു പറഞ്ഞു അവര്‍ അവനെ അടക്കംചെയ്തു. ഇങ്ങനെ അഹസ്യാവിന്റെ ഗൃഹത്തില്‍ ആര്‍ക്കും രാജത്വം വഹിപ്പാന്‍ ശക്തിയില്ലാതെയിരുന്നു.