8. ഞാന്‍ മോശെമുഖാന്തരം യിസ്രായേലിനോടു കല്പിച്ച സകലന്യായപ്രമാണത്തെയും ചട്ടങ്ങളെയും ന്യായങ്ങളെയും അനുസരിച്ചുനടപ്പാന്‍ അവര്‍ സൂക്ഷിക്കുമെങ്കില്‍ ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കായി നിശ്ചയിച്ച ദേശത്തുനിന്നു അവരുടെ കാല്‍ ഞാന്‍ ഇനി നീക്കിക്കളകയില്ല എന്നും ദൈവം ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്തിരുന്നു.