3. അവന്‍ എല്ലായിസ്രായേലിന്നും ഉപാദ്ധ്യായന്മാരും യഹോവേക്കു വിശുദ്ധന്മാരുമായ ലേവ്യരോടു പറഞ്ഞതുയിസ്രായേല്‍രാജാവായ ദാവീദിന്റെ മകന്‍ ശലോമോന്‍ പണിത ആലയത്തില്‍ വിശുദ്ധപെട്ടകം വെപ്പിന്‍ ; ഇനി അതു നിങ്ങളുടെ തോളുകള്‍ക്കു ഭാരമായിരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിച്ചുകൊള്‍വിന്‍ .