15. അവന്‍ അവിടെനിന്നു പുറപ്പെട്ടപ്പോള്‍ തന്നെ എതിരേല്പാന്‍ വരുന്ന രേഖാബിന്റെ മകനായ യോനാദാബിനെ കണ്ടു വന്ദനം ചെയ്തു അവനോടുഎന്റെ ഹൃദയം നിന്റെ ഹൃദയത്തോടു ചേര്‍ന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം പരമാര്‍ത്ഥമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു യോനാദാബ് അതെ എന്നു പറഞ്ഞു. അങ്ങനെ എങ്കില്‍ കൈ തരിക. അവന്‍ കൈ കൊടുത്തു; അവന്‍ അവനെ തന്റെ രഥത്തില്‍ കയറ്റി.