19. ആകയാല്‍ ബാലിന്റെ സകലപ്രവാചകന്മാരെയും സകലപൂജകന്മാരെയും സകലപുരോഹിതന്മാരെയും എന്റെ അടുക്കല്‍ വരുത്തുവിന്‍ ; ഒരുത്തനും വരാതിരിക്കരുതു; ഞാന്‍ ബാലിന്നു ഒരു മഹായാഗം കഴിപ്പാന്‍ പോകുന്നു; വരാത്തവര്‍ ആരും ജീവനോടിരിക്കയില്ല എന്നു കല്പിച്ചു; എന്നാല്‍ ബാലിന്റെ പൂജകന്മാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു.