14. അപ്പോള്‍ യെഹോയാദാപുരോഹിതന്‍ പടനായകന്മാരായ ശതാധിപന്മാര്‍ക്കും കല്പന കൊടുത്തു; അവളെ അണികളില്‍കൂടി പുറത്തു കൊണ്ടുപോകുവിന്‍ ; അവളെ അനുഗമിക്കുന്നവനെ വാള്‍കൊണ്ടു കൊല്ലുവിന്‍ എന്നു അവരോടു പറഞ്ഞു. യഹോവയുടെ ആലയത്തില്‍വെച്ചു അവളെ കൊല്ലരുതു എന്നു പുരോഹിതന്‍ കല്പിച്ചിരുന്നു.