8. അവന്‍ യെഹൂദാപട്ടണങ്ങളില്‍നിന്നു സകല പുരോഹിതന്മാരെയും വരുത്തി, ഗേബമുതല്‍ ബേര്‍-ശേബവരെ പുരോഹിതന്മാര്‍ ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി, പട്ടണവാതില്‍പ്രവേശനത്തിങ്കല്‍ ഇടത്തുഭാഗത്തു നഗരാധിപതിയായ യോശുവയുടെ വാതില്‍ക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളെയും അവന്‍ ഇടിച്ചുകളഞ്ഞു.