10. അങ്ങനെ അവര്‍ പട്ടണവാതില്‍ക്കല്‍ ചെന്നു കാവല്‍ക്കാരനെ വിളിച്ചുഞങ്ങള്‍ അരാംപാളയത്തില്‍ പോയിരുന്നു; അവിടെ ഒരു മനുഷ്യനും ഇല്ല; ഒരു മനുഷ്യന്റെയും ശബ്ദം കേള്‍പ്പാനുമില്ല കുതിരകളും കഴുതകളും കെട്ടിയിരിക്കുന്നപാടെ നിലക്കുന്നു; കൂടാരങ്ങളും അപ്പാടെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു.