12. രാജാവു രാത്രിയില്‍ തന്നേ എഴുന്നേറ്റു ഭൃത്യന്മാരോടുഅരാമ്യര്‍ നമ്മോടു ഇച്ചെയ്തതു എന്തെന്നു ഞാന്‍ പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്നു അവര്‍ അറിഞ്ഞിട്ടുഅവര്‍ പട്ടണത്തില്‍ നിന്നു പുറത്തുവരും; അപ്പോള്‍ നമുക്കു അവരെ ജീവനോടെ പിടിക്കയും പട്ടണത്തില്‍ കടക്കയും ചെയ്യാം എന്നുറെച്ചു അവര്‍ പാളയം വിട്ടുപോയി വയലില്‍ ഒളിച്ചിരിക്കയാകുന്നു എന്നു പറഞ്ഞു.