29. അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തില്‍ രാമയില്‍വെച്ചു അരാമ്യര്‍ തന്നെ വെട്ടിയ മുറിവുകള്‍ക്കു യിസ്രെയേലില്‍വെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോയി; ആഹാബിന്റെ മകനായ യോരാം രോഗിയാകകൊണ്ടു യെഹൂദാരാജാവായ യെഹോരാമിന്റെ മകന്‍ അഹസ്യാവു യിസ്രെയേലില്‍ അവനെ കാണ്മാന്‍ ചെന്നിരുന്നു.