34. എന്നാല്‍ നീ പട്ടണത്തിലേക്കു മടങ്ങിച്ചെന്നു അബ്ശാലോമിനോടുരാജാവേ, ഞാന്‍ നിന്റെ ദാസനായിരുന്നുകൊള്ളാം; ഞാന്‍ ഇതുവരെ നിന്റെ അപ്പന്റെ ദാസന്‍ ആയിരുന്നതുപോലെ ഇപ്പോള്‍ നിന്റെ ദാസനായിരിക്കാം എന്നു പറഞ്ഞാല്‍ നിനക്കു അഹീഥോഫെലിന്റെ ആലോചനയെ വ്യര്‍ത്ഥമാക്കുവാന്‍ കഴിയും.