12. അവന്‍ യോവാബിനോടു പറഞ്ഞതുആയിരം ശേക്കെല്‍ വെള്ളി എനിക്കു തന്നാലും ഞാന്‍ രാജകുമാരന്റെ നേരെ കൈ നീട്ടുകയില്ല; അബ്ശാലോംകുമാരനെ ആരും തൊടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ എന്നു രാജാവു നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങള്‍ കേള്‍ക്കെയല്ലോ കല്പിച്ചതു.