13. ഗാദ് ദാവീദിന്റെ അടുക്കല്‍ ചെന്നു അവനോടു അറിയിച്ചുനിന്റെ ദേശത്തു ഏഴു സംവത്സരത്തെ ക്ഷാമം ഉണ്ടാകയൊ? അല്ലെങ്കില്‍ മൂന്നു മാസം നിന്റെ ശത്രുക്കള്‍ നിന്നെ പിന്തുടരുകയും നീ അവരുടെ മുമ്പില്‍നിന്നു ഔടിപ്പോകയും ചെയ്കയോ? അല്ലെങ്കില്‍ നിന്റെ ദേശത്തു മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകയോ? എന്തുവേണം? എന്നെ അയച്ചവനോടു ഞാന്‍ മറുപടി പറയേണ്ടതിന്നു നീ ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.