20. അനന്തരം ദാവീദ് തന്റെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിന്നു മടങ്ങിവന്നപ്പോള്‍ ശൌലിന്റെ മകളായ മീഖള്‍ ദാവീദിനെ എതിരേറ്റു ചെന്നുനിസ്സാരന്മാരില്‍ ഒരുത്തന്‍ തന്നെത്താന്‍ അനാവൃതനാക്കുന്നതുപോലെ ഇന്നു തന്റെ ദാസന്മാരുടെ ദാസികള്‍ കാണ്‍കെ തന്നെത്താന്‍ അനാവൃതനാക്കിയ യിസ്രായേല്‍ രാജാവു ഇന്നു എത്ര മഹത്വമുള്ളവന്‍ എന്നു പറഞ്ഞു.