15. പുരുഷന്മാരേ, നിങ്ങള്‍ ഈ ചെയ്യുന്നതു എന്തു? ഞങ്ങള്‍ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യര്‍ അത്രെ; നിങ്ങള്‍ ഈ വ്യര്‍ത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങള്‍ നിങ്ങളോടു അറിയിക്കുന്നു.