44. എന്നാല്‍ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വര്‍ത്തമാനങ്ങളാല്‍ അവന്‍ പരവശനാകും; അങ്ങനെ അവന്‍ പലരെയും നശിപ്പിച്ചു നിര്‍മ്മൂലനാശം വരുത്തേണ്ടതിന്നു മഹാ ക്രോധത്തോടെ പുറപ്പെടും. പിന്നെ അവന്‍ സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധപര്‍വ്വതത്തിന്നും മദ്ധ്യേ മണിപ്പന്തല്‍ ഇടും; അവിടെ അവന്‍ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.