24. അതുകൊണ്ടു ദാനീയേല്‍, ബാബേലിലെ വിദ്വാന്മാരെ നിശിപ്പിപ്പാന്‍ രാജാവു നിയോഗിച്ചിരുന്ന അര്‍യ്യോക്കിന്റെ അടുക്കല്‍ ചെന്നു അവനോടുബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുതു; എന്നെ രാജസന്നിധിയില്‍ കൊണ്ടുപോകേണം; ഞാന്‍ രാജാവിനെ അര്‍ത്ഥം ബോധിപ്പിക്കാം എന്നു പറഞ്ഞു.