35. ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകര്‍ന്നു വേനല്‍ക്കാലത്തു കളത്തിലെ പതിര്‍പോലെ ആയിത്തീര്‍ന്നു; ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ലു ഒരു മഹാപര്‍വ്വതമായിത്തീര്‍ന്നു ഭൂമിയില്‍ ഒക്കെയും നിറഞ്ഞു.