26. എന്റെ രാജാധിപത്യത്തില്‍ ഉള്‍പ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു ഞാന്‍ ഒരു തീര്‍പ്പു കല്പിക്കുന്നു; അവന്‍ ജീവനുള്ള ദൈവവും എന്നേക്കും നിലനിലക്കുന്നവനും അവന്റെ രാജത്വം നശിച്ചു പോകാത്തതും അവന്റെ ആധിപത്യം അവസാനംവരാത്തതും ആകുന്നു.