5. പിന്നെ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ നീ പ്രസ്താവിക്കേണ്ടതു എന്തെന്നാല്‍എന്റെ പിതാവു ദേശാന്തരിയായോരു അരാമ്യനായിരുന്നു; ചുരുക്കംപേരോടു കൂടി അവന്‍ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു പരദേശിയായി പാര്‍ത്തു; അവിടെ വലിപ്പവും ബലവും പെരുപ്പവുമുള്ള ജനമായിത്തീര്‍ന്നു.