1. അനന്തരം അഹശ്വേരോശ്രാജാവു ദേശത്തിന്നും സമുദ്രത്തിലെ ദ്വീപുകള്‍ക്കും ഒരു കരം കല്പിച്ചു.
2. അവന്റെ ബലത്തിന്റെയും പരാക്രമത്തിന്റെയും സകലവൃത്താന്തങ്ങളും രാജാവു മൊര്‍ദ്ദെഖായിയെ ഉയര്‍ത്തിയ ഉന്നത പദവിയുടെ വിവരവും മേദ്യയിലെയും പാര്‍സ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നു.
3. യെഹൂദനായ മൊര്‍ദ്ദെഖായി അഹശ്വേരോശ്രാജാവിന്റെ രണ്ടാമനും യെഹൂദന്മാരില്‍വെച്ചു മഹാനും സഹോദരസംഘത്തിന്നു ഇഷ്ടനും സ്വജനത്തിന്നു ഗുണകാംക്ഷിയും തന്റെ സര്‍വ്വവംശത്തിന്നും അനുകൂലവാദിയും ആയിരുന്നു.