2. അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാര്‍ തങ്ങളുടെ പട്ടണങ്ങളില്‍ തങ്ങളോടു ദോഷം ചെയ്‍വാന്‍ ഭാവിച്ചവരെ കയ്യേറ്റം ചെയ്യേണ്ടതിന്നു ഒന്നിച്ചുകൂടി; അവരെയുള്ള പേടി സകല ജാതികളുടെയുംമേല്‍ വീണിരുന്നതുകൊണ്ടു ആര്‍ക്കും അവരോടു എതിര്‍ത്തുനില്പാന്‍ കഴിഞ്ഞില്ല.