32. പിന്നെ മോശെയഹോവ കല്പിക്കുന്ന കാര്യം ആവിതുഞാന്‍ നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരുമ്പോള്‍ നിങ്ങള്‍ക്കു മരുഭൂമിയില്‍ ഭക്ഷിപ്പാന്‍ തന്ന ആഹാരം നിങ്ങളുടെ തലമുറകള്‍ കാണേണ്ടതിന്നു സൂക്ഷിച്ചുവെപ്പാന്‍ അതില്‍നിന്നു ഒരിടങ്ങഴി നിറച്ചെടുക്കേണം എന്നു പറഞ്ഞു.