19. അതിന്നു അവന്‍ ഞാന്‍ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്‍വാന്‍ എനിക്കു മനസ്സുള്ളവനോടു ഞാന്‍ കൃപ ചെയ്യും; കരുണ കാണിപ്പാന്‍ എനിക്കു മനസ്സുള്ളവന്നു ഞാന്‍ കരുണ കാണിക്കും എന്നരുളിച്ചെയ്തു.