5. നിങ്ങള്‍ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാന്‍ ഒരു നിമിഷനേരം നിന്റെ നടുവില്‍ നടന്നാല്‍ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാന്‍ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേല്‍ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.