13. യിസ്രായേല്‍ഗൃഹമോ മരുഭൂമിയില്‍വെച്ചു എന്നോടു മത്സരിച്ചു; അവര്‍ എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെ എന്റെ വിധികളെ ധിക്കരിച്ചു; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും; എന്റെ ശബ്ബത്തുകളെയും അവര്‍ ഏറ്റവും അശുദ്ധമാക്കി; ആകയാല്‍ ഞാന്‍ മരുഭൂമിയില്‍വെച്ചു എന്റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു അവരെ സംഹരിക്കുമെന്നു അരുളിച്ചെയ്തു.