8. അവരോ എന്നോടു മത്സരിച്ചു, എന്റെ വാക്കു കേള്‍പ്പാന്‍ മനസ്സില്ലാതെ ഇരുന്നു; അവരില്‍ ഒരുത്തനും തന്റെ കണ്ണിന്മുമ്പില്‍ ഇരുന്ന മ്ളേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളകയോ മിസ്രയീമ്യബിംബങ്ങളെ ഉപേക്ഷിക്കയോ ചെയ്തില്ല; ആകയാല്‍ ഞാന്‍ മിസ്രയീംദേശത്തിന്റെ നടുവില്‍വെച്ചു എന്റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു എന്റെ കോപം അവരില്‍ നിവര്‍ത്തിക്കും എന്നും അരുളിച്ചെയ്തു.