16. മനുഷ്യപുത്രാ, നീ ഒരു കോല്‍ എടുത്തു അതിന്മേല്‍യെഹൂദെക്കും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേല്‍മക്കള്‍ക്കും എന്നു എഴുതിവെക്ക; പിന്നെ മറ്റൊരു കോല്‍ എടുത്തു അതിന്മേല്‍എഫ്രയീമിന്റെ കോലായ യോസേഫിന്നും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേല്‍ഗൃഹത്തിന്നൊക്കെക്കും എന്നു എഴുതിവെക്ക.