5. അപ്പോള്‍ യഹോവ എന്നോടു അരുളിച്ചെയ്തതുമനുഷ്യപുത്രാ, യഹോവയുടെ ആലയത്തിന്റെ സകല വ്യവസ്ഥകളെയും നിയമങ്ങളെയും കുറിച്ചു ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ നല്ലവണ്ണം ശ്രദ്ധവെച്ചു കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേള്‍ക്ക; ആലയത്തിലേക്കുള്ള പ്രവേശനത്തെയും വിശുദ്ധമന്ദിരത്തില്‍നിന്നുള്ള പുറപ്പാടുകളെയും നീ നല്ലവണ്ണം കുറിക്കൊള്‍ക.