12. അപ്പോള്‍ അവന്‍ എന്നോടുമനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹത്തിന്റെ മൂപ്പന്മാര്‍ ഇരുട്ടത്തു ഔരോരുത്തന്‍ താന്താന്റെ ബിംബങ്ങളുടെ അറകളില്‍ ചെയ്യുന്നതു നീ കാണുന്നുവോ? യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു എന്നു അവര്‍ പറയുന്നു എന്നരുളിച്ചെയ്തു.