2. അപ്പോള്‍ ആറു പുരുഷന്മാര്‍, ഔരോരുത്തനും വെണ്മഴു കയ്യില്‍ എടുത്തുകൊണ്ടു വടക്കോട്ടുള്ള മേലത്തെ പടിവാതിലിന്റെ വഴിയായി വന്നു; അവരുടെ നടുവില്‍ ശണവസ്ത്രം ധരിച്ചു അരയില്‍ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി ഒരുത്തന്‍ ഉണ്ടായിരുന്നു; അവര്‍ അകത്തു ചെന്നു താമ്രയാഗപീഠത്തിന്റെ അരികെ നിന്നു.