31. യെരൂശലേമിന്നു പോകുവാന്‍ ഞങ്ങള്‍ ഒന്നാം മാസം പന്ത്രണ്ടാം തിയ്യതി അഹവാ ആറ്റിങ്കല്‍നിന്നു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങള്‍ക്കു അനുകൂലമായിരുന്നു; അവന്‍ ശത്രുവിന്റെ കയ്യില്‍നിന്നും വഴിയില്‍ പതിയിരിക്കുന്നവന്റെ കയ്യില്‍ നിന്നും ഞങ്ങളെ കാത്തു രക്ഷിച്ചു.