35. പ്രവാസത്തില്‍നിന്നു മടങ്ങിവന്ന പ്രവാസികള്‍ യിസ്രായേലിന്റെ ദൈവത്തിന്നു ഹോമയാഗങ്ങള്‍ക്കായിട്ടു എല്ലാ യിസ്രായേലിന്നും വേണ്ടി പന്ത്രണ്ടു കാളയെയും തൊണ്ണൂറ്റാറു ആട്ടുകൊറ്റനെയും എഴുപത്തേഴു കുഞ്ഞാടിനെയും പാപയാഗത്തിന്നായിട്ടു പന്ത്രണ്ടു വെള്ളാട്ടുകൊറ്റനെയും അര്‍പ്പിച്ചു; അതൊക്കെയും യഹോവേക്കു ഹോമയാഗം ആയിരുന്നു.