Home / Malayalam / Malayalam Bible / Web / Hosea

 

Hosea, Chapter 6

  
1. വരുവിന്‍ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവന്‍ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവന്‍ സൌഖ്യമാക്കും; അവന്‍ നമ്മെ അടിച്ചിരിക്കുന്നു; അവന്‍ മുറിവു കെട്ടും.
  
2. രണ്ടു ദിവസം കഴിഞ്ഞിട്ടു അവന്‍ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവന്‍ നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.
  
3. നാം അറിഞ്ഞുകൊള്‍ക; യഹോവയെ അറിവാന്‍ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളതു; അവന്‍ മഴപോലെ ഭൂമിയെ നനെക്കുന്നു പിന്‍ മഴപോലെ തന്നേ, നമ്മുടെ അടുക്കല്‍ വരും.
  
4. എഫ്രയീമേ, ഞാന്‍ നിനക്കു എന്തു ചെയ്യേണ്ടു? യെഹൂദയേ, ഞാന്‍ നിനക്കു എന്തു ചെയ്യേണ്ടു? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലര്‍ച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.
  
5. അതുകൊണ്ടു ഞാന്‍ പ്രവാചകന്മാര്‍ മുഖാന്തരം അവരെ വെട്ടി, എന്റെ വായിലെ വചനങ്ങളാല്‍ അവരെ കൊന്നുകളഞ്ഞു; എന്റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു.
  
6. യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാള്‍ ദൈവപരിജ്ഞാനത്തിലും ഞാന്‍ പ്രസാദിക്കുന്നു.
  
7. എന്നാല്‍ അവര്‍ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവര്‍ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.
  
8. ഗിലയാദ് അകൃത്യം പ്രവര്‍ത്തിക്കുന്നവരുടെപട്ടണം, അതു രക്തംകൊണ്ടു മലിനമായിരിക്കുന്നു.
  
9. പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാര്‍ ശെഖേമിലേക്കുള്ള വഴിയില്‍ കുല ചെയ്യുന്നു; അതേ, അവര്‍ ദുഷ്കര്‍മ്മം ചെയ്യുന്നു.
  
10. യിസ്രായേല്‍ഗൃഹത്തില്‍ ഞാന്‍ ഒരു ഭയങ്കരകാര്യം കണ്ടിരിക്കുന്നു; അവിടെ എഫ്രയീം പരസംഗം ചെയ്തു, യിസ്രായേല്‍ മലിനമായുമിരിക്കുന്നു.
  
11. യെഹൂദയേ, ഞാന്‍ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോള്‍, നിനക്കും ഒരു കൊയ്ത്തു വെച്ചിരിക്കുന്നു.