Home / Malayalam / Malayalam Bible / Web / Isaiah

 

Isaiah, Chapter 13

  
1. ആമോസിന്റെ മകനായ യെശയ്യാവു ബാബേലിനെക്കുറിച്ചു ദര്‍ശിച്ച പ്രവാചകം
  
2. മൊട്ടക്കുന്നിന്മേല്‍ കൊടി ഉയര്‍ത്തുവിന്‍ ; അവര്‍ പ്രഭുക്കന്മാരുടെ വാതിലുകള്‍ക്കകത്തു കടക്കേണ്ടതിന്നു ശബ്ദം ഉയര്‍ത്തി അവരെ കൈ കാട്ടി വിളിപ്പിന്‍ .
  
3. ഞാന്‍ എന്റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, ഗര്‍വ്വത്തോടെ ഉല്ലസിക്കുന്ന എന്റെ വീരന്മാരെ ഞാന്‍ എന്റെ കോപത്തെ നിവര്‍ത്തിക്കേണ്ടതിന്നു വിളിച്ചിരിക്കുന്നു.
  
4. ബഹുജനത്തിന്റെ ഘോഷംപോലെ പര്‍വ്വതങ്ങളില്‍ പുരുഷാരത്തിന്റെ ഒരു ഘോഷം! കൂടിയിരിക്കുന്ന ജാതികളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ പരിശോധിക്കുന്നു.
  
5. ദേശത്തെ ഒക്കെയും നശിപ്പിപ്പാന്‍ ദൂരദേശത്തുനിന്നും ആകാശത്തിന്റെ അറ്റത്തുനിന്നും യഹോവയും അവന്റെ കോപത്തിന്റെ ആയുധങ്ങളും വരുന്നു.
  
6. യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിന്‍ ; അതു സര്‍വ്വശക്തങ്കല്‍നിന്നു സര്‍വ്വനാശംപോലെ വരുന്നു.
  
7. അതുകൊണ്ടു എല്ലാ കൈകളും തളര്‍ന്നുപോകും; സകലഹൃദയവും ഉരുകിപ്പോകും.
  
8. അവര്‍ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവര്‍ക്കും പിടിപെടും; നോവു കിട്ടിയ സ്ത്രീയെപ്പോലെ അവര്‍ വേദനപ്പെടും; അവര്‍ അന്യോന്യം തുറിച്ചുനോക്കും; അവരുടെ മുഖം ജ്വലിച്ചിരിക്കും.
  
9. ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതില്‍നിന്നു മുടിച്ചുകളവാനും യഹോവയുടെ ദിവസം ക്രൂരമായിട്ടു ക്രോധത്തോടും അതികോപത്തോടും കൂടെ വരുന്നു.
  
10. ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല; സൂര്യന്‍ ഉദയത്തിങ്കല്‍ തന്നേ ഇരുണ്ടു പോകും; ചന്ദ്രന്‍ പ്രകാശം നലകുകയുമില്ല.
  
11. ഞാന്‍ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദര്‍ശിക്കും; അഹങ്കാരികളുടെ ഗര്‍വ്വത്തെ ഞാന്‍ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.
  
12. ഞാന്‍ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഔഫീര്‍തങ്കത്തെക്കാളും ദുര്‍ല്ലഭമാക്കും.
  
13. അങ്ങനെ ഞാന്‍ ആകാശത്തെ നടുങ്ങുമാറാക്കും; സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും അവന്റെ ഉഗ്രകോപത്തിന്റെ നാളിലും ഭൂമി അതിന്റെ സ്ഥാനത്തു നിന്നു ഇളകിപ്പോകും;
  
14. ഔടിച്ചുവിട്ട ഇളമാനിനെപ്പോലെയും ആരും കൂട്ടിച്ചേര്‍ക്കാത്ത ആടുകളെപ്പോലെയും അവര്‍ ഔരോരുത്തന്‍ താന്താന്റെ ജാതിയുടെ അടുക്കലേക്കു തിരിയും; ഔരോരുത്തന്‍ താന്താന്റെ സ്വദേശത്തിലേക്കു ഔടിപ്പോകും.
  
15. കണ്ടുകിട്ടുന്നവനെ ഒക്കെയും കുത്തിക്കൊല്ലും; പിടിപെടുന്നവനൊക്കെയും വാളാല്‍ വീഴും.
  
16. അവര്‍ കാണ്‍കെ അവരുടെ ശിശുക്കളെ അടിച്ചുതകര്‍ത്തുകളയും; അവരുടെ വീടുകളെ കൊള്ളയിടും; അവരുടെ ഭാര്യമാരെ അപമാനിക്കും.
  
17. ഞാന്‍ മേദ്യരെ അവര്‍ക്കും വിരോധമായി ഉണര്‍ത്തും; അവര്‍ വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നില്‍ അവര്‍ക്കും താല്പര്യവുമില്ല.
  
18. അവരുടെ വില്ലുകള്‍ യുവാക്കളെ തകര്‍ത്തുകളയും; ഗര്‍ഭഫലത്തോടു അവകൂ കരുണ തോന്നുകയില്ല; പൈതങ്ങളെയും അവര്‍ ആദരിക്കയില്ല.
  
19. രാജ്യങ്ങളുടെ മഹത്വവും കല്ദയരുടെ പ്രശംസാലങ്കാരവുമായ ബാബേല്‍, ദൈവം സൊദോമിനെയും ഗൊമോറയെയും മറിച്ചുകളഞ്ഞതുപോലെ ആയിത്തീരും.
  
20. അതില്‍ ഒരുനാളും കുടിപാര്‍പ്പുണ്ടാകയില്ല; തലമുറതലമുറയോളം അതില്‍ ആരും വസിക്കയുമില്ല; അറബിക്കാരന്‍ അവിടെ കൂടാരം അടിക്കയില്ല; ഇടയന്മാര്‍ അവിടെ ആടുകളെ കിടത്തുകയും ഇല്ല.
  
21. മരുമൃഗങ്ങള്‍ അവിടെ കിടക്കും; അവരുടെ വീടുകളില്‍ മൂങ്ങാ നിറയും; ഒട്ടകപ്പക്ഷികള്‍ അവിടെ പാര്‍ക്കും; ഭൂതങ്ങള്‍ അവിടെ നൃത്തം ചെയ്യും.
  
22. അവരുടെ അരമനകളില്‍ ചെന്നായ്ക്കളും അവരുടെ മനോഹരമന്ദിരങ്ങളില്‍ കുറുനരികളും ഔളിയിടും; അതിന്റെ സമയം അടുത്തിരിക്കുന്നു; അതിന്റെ കാലം ദീര്‍ഘിച്ചുപോകയുമില്ല.