5. എനിക്കു ഇഷ്ടമുള്ള നോന്‍ പു മനുഷ്യന്‍ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോന്‍ പെന്നും യഹോവേക്കു പ്രസാദമുള്ള ദിവസമെന്നും പേര്‍ പറയുന്നതു?