20. യിസ്രായേല്‍ മക്കള്‍ യഹോവയുടെ ആലയത്തിലേക്കു വെടിപ്പുള്ള പാത്രങ്ങളില്‍ വഴിപാടു കൊണ്ടുവരുന്നതുപോലെ അവര്‍ സകലജാതികളുടെയും ഇടയില്‍ നിന്നു നിങ്ങളുടെ സഹോദരന്മാരെ ഒക്കെയും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവര്‍കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്റെ വിശുദ്ധപര്‍വ്വതമായ യെരൂശലേമിലേക്കു യഹോവേക്കു വഴിപാടായി കൊണ്ടുവരും എന്നു യഹോവ അരുളിച്ചെയ്യുന്നു