39. അളവുചരടു പിന്നെയും നേരെ ഗാരേബ് കുന്നിലേക്കു ചെന്നു ഗോവഹിലേക്കു തിരിയും. ശവങ്ങള്‍ക്കും വെണ്ണീരിന്നും ഉള്ള താഴ്വര മുഴുവനും കിദ്രോന്‍ തോടുവരെയും കിഴക്കോട്ടു കുതിരവാതിലിന്റെ കോണുവരെയും ഉള്ള നിലങ്ങള്‍ മുഴുവനും യഹോവേക്കു വിശുദ്ധമായിരിക്കും; അതിനെ ഇനി ഒരുനാളും പറിച്ചുകളകയില്ല, ഇടിച്ചുകളയുമില്ല.