5. അവന്‍ സിദെക്കീയാവെ ബാബേലിലേക്കു കൊണ്ടുപോകും; ഞാന്‍ അവനെ സന്ദര്‍ശിക്കുംവരെ അവന്‍ അവിടെ ഇരിക്കും; നിങ്ങള്‍ കല്ദയരോടു യുദ്ധംചെയ്താലും നിങ്ങള്‍ക്കു സാദ്ധ്യം ഉണ്ടാകയില്ല എന്നു യഹോവയുടെ അരുളപ്പാടു എന്നും നീ പ്രവചിപ്പാന്‍ എന്തു എന്നു പറഞ്ഞു യെഹൂദാരാജാവായ സിദെക്കീയാവു അവനെ അവിടെ അടെച്ചിരുന്നു.