10. അപ്പോള്‍ ബാരൂക്‍ യഹോവയുടെ ആലയത്തില്‍, യഹോവയുടെ ആലയത്തിന്റെ പുതിയവാതിലിന്റെ പ്രവേശനത്തിങ്കല്‍, മേലത്തെ മുറ്റത്തു, ശാഫാന്റെ മകനായ ഗെമര്‍യ്യാരായസക്കാരന്റെ മുറിയില്‍വെച്ചു ആ പുസ്തകത്തില്‍നിന്നു യിരെമ്യാവിന്റെ വചനങ്ങളെ സകലജനത്തെയും വായിച്ചു കേള്‍പ്പിച്ചു.