5. അവന്‍ വിട്ടുപോകുംമുമ്പെ അവന്‍ പിന്നെയുംബാബേല്‍രാജാവു യെഹൂദാപട്ടണങ്ങള്‍ക്കു അധിപതിയാക്കിയിരിക്കുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകന്‍ ഗെദല്യാവിന്റെ അടുക്കല്‍ നീ ചെന്നു അവനോടു കൂടെ ജനത്തിന്റെ മദ്ധ്യേ പാര്‍ക്ക; അല്ലെങ്കില്‍ നിനക്കു ഇഷ്ടമുള്ള ഇടത്തേക്കു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു അകമ്പടിനായകന്‍ വഴിച്ചിലവും സമ്മാനവും കൊടുത്തു അവനെ യാത്ര അയച്ചു.